home
Total Visiters: 
പൊള്ളപ്പൊയിലില്‍ വിദ്യാലയ വികസനത്തിനായി ജനകീയ കൂട്ടായ്മ
5 years ago ..
കാലിക്കടവ്: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചമേകി നവതിയിലെക്കടുക്കുന്ന വിദ്യാലയത്തിന്റെ വികസനത്തിനായി ജനകീയ കൂട്ടായ്മ. കൊടക്കാട് പൊള്ളപ്പൊയില്‍ എ എല്‍ പി സ്കൂളിലാണ് വിദ്യാലയ വികസനം സെമിനാറിലൂടെ ചര്‍ച്ച ചെയ്തത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെയാണ് വിദ്യാലയ വികസന സെമിനാര്‍ സംഘടിപ്പിച്ചത്. അക്കാദമിക രംഗത്തും, ഭൌതീക രംഗത്തും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി നബീസ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: പി വി കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തി. എം പി സുരേഷ് കുമാര്‍, എം വി ഗംഗാധരന്‍ മാസ്റ്റര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍, സ്കൂള്‍ മാനേജര്‍ എ ശങ്കര നാരായണ വാര്യര്‍, കെ സുധാകരന്‍ , ടി വി സുഗത കുമാരി, പ്രദീപ്‌ കൊടക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ കെട്ടിടം ശിശു സൌഹൃദമാക്കല്‍, ഹരിത വിമല വിദ്യാലയം, ഒന്നാംതരം ഒന്നാന്തരമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും
.



dd


.....................................

.. ..