home
Total Visiters: 
ചെറുവത്തൂര്‍ മേല്‍പ്പാലം ഉദ്ഘാടനം; സംഘാടക സമിതിയായി
5 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വെ മേല്പാലം ഉദ്ഘാടനത്തിനായി ജനകീയ സംഘാടകസമിതി രൂപവത്കരിച്ചു. ആഗസ്ത് 26-ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്പലം നാടിന് സമര്‍പ്പിക്കും. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി അധ്യക്ഷതവഹിച്ചു. ഉദ്ഘാടനപരിപാടിക്ക് പൊലിമയേകാന്‍ ബാന്റ്‌മേളം, വെടിക്കെട്ട്, പായസവിതരണം തുടങ്ങിയവയും ഒരുക്കും. റെയില്‍വേവികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ മുനമ്പത്ത് ഗോവിന്ദന്‍ പരിപാടികള്‍ വിശദീകരിച്ചു.
    പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍, കെ.പി.വത്സലന്‍, സി.പി.കൃഷ്ണന്‍, ലത്തീഫ് നീലഗിരി, എ.കെ.ചന്ദ്രന്‍, പി.എ.നായര്‍, പി.പി.മുസ്തഫ, പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. വികസനസമിതി കണ്‍വീനര്‍ കെ.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
    ഭാരവാഹികള്‍: കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.(ചെയ.), മുനമ്പത്ത് ഗോവിന്ദന്‍(ജന. കണ്‍.). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.
.



dd


.....................................

.. ..