home
Total Visiters: 
സ്വാതന്ത്ര്യ ദിനത്തില്‍ പോസ്റ്റ്‌ പെട്ടിക്ക് പിറന്നാള്‍ മധുരം
5 years ago ..

    കാലിക്കടവ്; സ്വാതന്ത്ര്യദിനം പോസ്റ്റ്‌ പെട്ടിക്ക് പിറന്നാള്‍ ദിനമാണ്.പോസ്റ്റ്‌ പെട്ടിയില്‍ നിന്നുള്ള ആദ്യ പോസ്റ്റ്‌ വായനക്കാരില്‍ എത്തിയിട്ട് മൂന്നുവര്‍ഷം തികയുന്ന സന്തോഷപ്പുലരി. നാട്ടിലുള്ള വിശേഷങ്ങള്‍ എത്തിച്ച് തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ചതേയില്ല ഇത്രവലിയൊരു സ്വീകാര്യത ഇതിനു ലഭിക്കുമെന്ന്. ഇന്ന് മൂവായിരത്തിലധികം അംഗങ്ങളുള്ള, രണ്ടു ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ ഉള്ള പോര്‍ട്ടലായി പോസ്റ്റ്‌ പെട്ടി മാറിക്കഴിഞ്ഞു. നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും, അപ്പപ്പോള്‍ അറിയിച്ച്‌ ഞങ്ങളെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്ന വായനക്കാര്‍ക്കുള്ള നന്ദി വാക്കുകളാല്‍ രേഖപ്പെടുത്താന്‍ കഴിയുന്നതല്ല. തുടര്‍ന്നും ഇതേ പ്രോത്സാഹനങ്ങളോടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ ഞങ്ങളുടെ ഈ ഉദ്യമം നാലാം വര്‍ഷത്തിലേക്ക്. എല്ലാവര്‍ക്കും ടീം പോസ്റ്റ്‌ പെട്ടിയുടെ നന്ദി .
.



dd


.....................................

.. ..