home
Total Visiters: 
ജനകീയ കൂട്ടായ്മയില്‍ പുത്തിലോട്ട് എ യു പി സ്കൂളിന് പ്രൊജക്ടര്‍
5 years ago ..

    കാലിക്കടവ്: വിദ്യാലയത്തിലെ പഠന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തിലോട്ട് എ യു പി സ്കൂളിന് സ്വന്തം പ്രൊജക്ടര്‍. ജനകീയ കൂട്ടായ്മയിലാണ് വിദ്യാലയത്തിന് പ്രൊജക്ടര്‍ സ്വന്തമായത്. സ്വാതന്ത്ര്യദിനത്തില്‍ പ്രൊജക്ടര്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പി പി പ്രസന്ന കുമാരി എന്‍ഡോവ്മെന്റ് വിതരണം നിര്‍വഹിച്ചു. രക്ഷിതാക്കള്‍ ഒന്നാംതരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കസേരകള്‍ എം വി കുഞ്ഞിക്കണ്ണന്‍ കൈമാറി. ടി വി രാജന്‍ അധ്യക്ഷത വഹിച്ചു. പി എന്‍ ശങ്കരന്‍ നമ്പൂതിരി, പി പി ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..