home
Total Visiters: 
കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കര്‍ഷകദിനാചരണം നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി അധ്യക്ഷത വഹിച്ചു. ഈയ്യക്കാട്ടെ വത്സല ഭാസ്കരന്‍,നളിനി പത്മനാഭന്‍ എന്നിവര്‍ ചക്ക, കുമ്പളം.തേങ്ങ ,വാഴ എന്നിവ കൊണ്ട് ഒരുക്കിയ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.ഡോ:അബ്ദുള്‍ കരീം സ്വാഗതവും, കെ എന്‍ സതീശന്‍ നന്ദിയും പറഞ്ഞു. ചിങ്ങം ഒന്നിന് ഒരു ദിനം മുന്നേ നടന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകരുടെ പങ്കാളിത്തം നന്നേ കുറവായിരുന്നു
.



dd


.....................................

.. ..