home
Total Visiters: 
രാമായണ മാസാചരണം സമാപിച്ചു
3 years ago ..

    ചെറുവത്തൂര്‍: ഒരു മാസക്കാലം ക്ഷേത്ര സന്നിധികളെ ഭക്തി സാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് സമാപനം. സമാപന ഭാഗമായി ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.
    കാരിയില്‍ ആല്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണ സമാപനം മാധവന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. രാമായണ പാരായണം നടത്തിയ രാഘവന്‍ പണിക്കര്‍, പി അമ്പൂഞ്ഞി, ചാപ്പയില്‍ രാമന്‍ എന്നിവരെ ക്ഷേത്രം കര്‍മ്മി ആദരിച്ചു. കാരിയില്‍ എ എല്‍ പി സ്കൂളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളിലും, യു പി വിഭാഗത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. കെ മോഹനന്‍ മാസ്റ്റര്‍ ഉപഹാരസമര്‍പ്പണം നടത്തി.
    രാമായണ പാരായണ മത്സരവും, പ്രശ്നോത്തരിയും നടന്നു. കെ വി കരുണാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സത്യപാലന്‍ , വി വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു
    കുട്ടമത്ത് ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ അഖണ്ട രാമായണ പാരായണം നടന്നു. ആര്‍ കെ മണ്ണൂര്‍, ഇ രാജഗോപാലന്‍, അപ്പുക്കുട്ടപൊതുവാള്‍, നാരായണന്‍ ആനിക്കാടി, മൃദുല ഭായി, സി രാധ എന്നിവര്‍ പാരായണം നടത്തി. പായസ ദാനവും നടന്നു.
.



dd


.....................................

.. ..