home
Total Visiters: 
ജനസംവാദ സദസ്സ് സംഘടിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍; ജനങ്ങളുടെ സമ്പാദ്യവും രാജ്യത്തിന്റെ സമ്പത്തും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്തത് പൊതുമേഖലയാണെന്നും, പൊതുമേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പി കരുണാകരന്‍ എം പി പറഞ്ഞു. കുട്ടമത്ത് ജനസംവാദ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 28,29 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ ആറാമത് ജനറല്‍ കൌണ്‍സിലിന്റെ ഭാഗമായുള്ള ജനസംവാദ സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് പി കരുണാകരന്‍ എം പി കുട്ടമത്ത് നിര്‍വഹിച്ചത്. പൊതുമേഖല വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാടാനുള്ള ഉത്തരവാദിത്തം തൊഴിലാളികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുശക്തമായ പൊതുമേഖല സുരക്ഷിതമായ ബാങ്കിംഗ് എന്ന വിഷയം സ്റ്റാഫ് യൂണിയന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാഘവന്‍ അവതരിപ്പിച്ചു. ജി ജയപ്രകാശ്, എം വിജയകുമാര്‍, ജയചന്ദ്രന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു .കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത് .
.



dd


.....................................

.. ..