home
Total Visiters: 
ഇന്ത്യന്‍ ലീഗ് ഫുട്ബോള്‍ ആവേശം ഗ്രാമങ്ങളിലും; ചന്തേര പ്രീമിയര്‍ ലീഗ് തുടങ്ങി
5 years ago ..
കാലിക്കടവ് : ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന് പിന്നാലെ വന്നെത്തുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ഗ്രാമങ്ങളിലും സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ സജീവമാകുന്നു. ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കളിക്കാര്‍ വിവിധ ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങള്‍ നടക്കുന്നത്. ചന്തേര പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിന് കാലിക്കടവില്‍ തുടക്കമായി. അഞ്ച് ടീമുകളായി തിരിഞ്ഞാണ് മത്സരം. ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ്‌ റാഫി ഉദ്ഘാടനം ചെയ്തു. സി എ കരീം ലോഗോ പ്രകാശനം ചെയ്തു. റാഷിദ് മാസ്റ്റര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ടി കെ എം സിനാന്‍, നൌഷാദ് ടി കെ. സിനാന്‍ എം ടി പി. സുഫൈല്‍ കാസിം തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:ഓംപ്രകാശ് വിസ്മയ
.



dd


.....................................

.. ..