home
Total Visiters: 
ആശുപത്രിയിലേക്ക് മരുന്ന് കുപ്പികള്‍ നല്‍കി
5 years ago ..

    ചെറുവത്തൂര്‍: വി.വി.സ്മാരക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തുന്ന രോഗികള്‍ക്ക് ഇനി മരുന്നുവാങ്ങാന്‍ കുപ്പികള്‍ എത്തിച്ചു നല്‍കി ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃക കാട്ടി. പടന്ന ഇലവന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ മുന്‍കൈയെടുത്താണ് ആവശ്യത്തിന് മരുന്നുകുപ്പികള്‍ എത്തിച്ചത്.
    ക്ലബ്ബിന്റെ യു.എ.ഇ., ഖത്തര്‍, കുവൈത്ത്, മുംബൈ കമ്മിറ്റികളുടെ സഹകരണത്തോടെ വി.വി.സ്മാരക സി.എച്ച്.സി.യിലേക്ക് നല്‍കുന്ന മരുന്നുകുപ്പികള്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഡോ. പ്രവീണ്‍കുമാറിന് കൈമാറി.
    ടി.കെ.അബ്ബാസ് അധ്യക്ഷതവഹിച്ചു. പി.പി.മുസ്തഫ, സി.സഹദേവന്‍, ടി.രാജന്‍, പി.സി.കെ.നമ്പ്യാര്‍, എം.മനോജ്കുമാര്‍, കെ.ടി.ദിനേശന്‍, എം.ഗോപാലകൃഷ്ണന്‍, എം.കെ.നൂറുദ്ദീന്‍, പി.വി.ആഷിഖ്, വി.റഹീസ്, പി.വി.സി.മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. എം.കെ.യാസര്‍ സ്വാഗതവും പി.വി.ആരിഫ് നന്ദിയും പറഞ്ഞു.
.



dd


.....................................

.. ..