home
Total Visiters: 
സവിതയുടെ ചികിത്സയ്ക്കായി എസ് എഫ് ഐ യുടെ സഹായധനം
5 years ago ..

    ചെറുവത്തൂര്‍: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിദ്യാര്‍ത്ഥിനിയുടെ ചികിത്സയ്ക്കായി എസ് എഫ് ഐ യുടെ സഹായധനം. ചീമേനി എഞ്ചിനീയരിംഗ് കോളേജ് വിദ്യാര്‍ത്ഥിനീ സവിതയുടെ ചികിത്സയ്ക്കായി എസ് എഫ് ഐ സമാഹരിച്ച തുക ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി
    ചീമേനി എഞ്ജിനീയറിങ്ങ് കോളേജ് ഇന്‍ഫര്‍മേഷന്‍ ഐടി നാലാം വര്‍ഷ വിദ്യാര്‍ഥിനി സവിതയുടെ ചികിത്സയ്ക്കായി എസ് എഫ്‌ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടത്തിയത് . ചീമേനി എഞ്ജിനിയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ല സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന് തുക കൈമാറി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് അധ്യക്ഷനായി. 1,20,000 രൂപയാണ് സമാഹരിച്ച് നല്‍കിയത്. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍, ഏരിയ സെക്രട്ടറി കെ പി വത്സലന്‍, എസ്എഫ്‌ഐ കേന്ദ്രക്കമ്മിറ്റിയംഗം കെ സബീഷ്, സംസ്ഥാന കമ്മിറ്റിയംഗം പി പി സിദിന്‍, ജില്ല പ്രസിഡന്റ് എ വി ശിവപ്രസാദ്, ടി ദാമോദരന്‍, എം ശശിധരന്‍, പ്രൊഫ. കുഞ്ഞിക്കണ്ണന്‍, യു രാഘവന്‍, രാഘവന്‍ കൂക്കോട്ട് എന്നിവര്‍ സംസാരിച്ചു. എം എസ് വൈശാഖ് സ്വാഗതം പറഞ്ഞു.
.



dd


.....................................

.. ..