home
Total Visiters: 
വൈദ്യുത ചാര്‍ജ് വര്‍ധനവ്‌;ഡി വൈ എഫ് ഐ വൈദ്യുതി ഓഫീസ് ഉപരോധിച്ചു
5 years ago ..
കാലിക്കടവ് : വൈദ്യുത നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വൈദ്യുത സെക്ഷന്‍ ഓഫീസുകള്‍ ഉപരോധിച്ചു. പിലിക്കോട് വൈദ്യുത സെക്ഷന്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പിലിക്കോട് വൈദ്യുത സെക്ഷന്‍ ഓഫീസിനു മുന്നില്‍ ഉപരോധം സമരം നടന്നത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫീസ് ഗേറ്റിനു മുന്നില്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വരെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെത്തി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി . തുടര്‍ന്ന് സി പി എം തൃക്കരിപ്പൂര്‍ ഏരിയാകമ്മറ്റിയംഗം പി കുഞ്ഞിക്കണ്ണന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. വി വി സജീവന്‍ അധ്യക്ഷത വഹിച്ചു. വി പി രാജീവന്‍ , ഇ കെ മല്ലിക, കെ വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു...
.



dd


.....................................

.. ..