home
Total Visiters: 
വാഗ്ദാനം ചെയ്ത ഓഡിറ്റൊറിയത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം
5 years ago ..
കാലിക്കടവ്:രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ഓഡിറ്റൊറിയം നിര്‍മ്മാണ നടപടികള്‍ എങ്ങും എത്താത്തിനെ തുടര്‍ന്ന്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി ടി എ ഭാരവാഹികളും, വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസില്‍ എത്തിയാണ് നിവേദനം നല്‍കിയത്. പടുവളത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പരേഷന്‍ വില്പനശാല അവിടെ നിന്നും മാറ്റുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും, ബീവരെജ് സമരത്തിന്റെ പേരില്‍ അധ്യാപകര്‍ക്ക് എതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു
.



dd


.....................................

.. ..