home
Total Visiters: 
കാര്യങ്കോട് ബസ് കുഴിയിലേക്ക് മറിഞ്ഞു;നിരവധിപേര്‍ക്ക് പരിക്ക്
5 years ago ..
ചെറുവത്തൂര്‍: ദേശീയ പാതയില്‍ കാര്യങ്കോട് സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞു. ഇരുപതോളം പേര്‍ക്ക് പരിക്ക്. കയ്യൂരില്‍ നിന്നും കാഞ്ഞങ്ങാടെക്ക് പോവുകയായിരുന്ന യമുന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പേര് വിവരം ലഭ്യമായി വരുന്നതെയുള്ളു. രാവിലെ 10.30 ഓടെയായിരുന്നു അപകടം. കാര്യങ്കോട് പുഴയോട് ചേര്‍ന്നുള്ള കുഴിയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, വിവരമറിഞ്ഞെത്തിയ പോലീസും, ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
   
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..