home
Total Visiters: 
വിലക്കയറ്റം; ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി
5 years ago ..

    കാലിക്കടവ്: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന ശാലയിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ നിയന്ത്രണമില്ലാതെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു. പ്രതിഷേധം.ജില്ലയിലെ പതിനാലു ബ്ലോക്ക് കേന്ദ്രങ്ങളിലും മാര്‍ച്ച് നടന്നു. വെള്ളരിക്കുണ്ട്, ചെറുവത്തൂര്‍, ഉദുമ, ഉപ്പള, നീലേശ്വരം, കാലിക്കടവ്, ഒടയംചാല്‍, കാഞ്ഞങ്ങാട്, മുള്ളേരിയ, കുണ്ടംകുഴി, ചെര്‍ക്കള, കുമ്പള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചില്ലറ വില്‍പന ശാലകളിലേക്കാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നത് .സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചില്ലറ വില്‍പന ശാലകളില്‍ സബ്സിഡി വെട്ടിക്കുറച്ചിരിക്കുകയാണ്
    . സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ ദിവസം പരമാവധി നൂറുപേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഓണമടുത്തതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതിനാണ് ഈ തീരുമാനം ഇടയാക്കുകയെന്ന് ഡി വൈ എഫ് ഐ പറയുന്നു. കാലിക്കടവില്‍ കെ വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കെ വി വി സജീവന്‍ അധ്യക്ഷനായി. വി പി രാജീവന്‍, കെ പി രാജീവന്‍, കെ പി സജിത്ത് എന്നിവര്‍ സംസാരിച്ചു. വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചെറുവത്തൂരില്‍ എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ രാജീവന്‍ അധ്യക്ഷനായി. എം സുമേഷ്, കെ പി സജേഷ്കുമാര്‍, കെ രാജേഷ്, ശ്രീനാഥ് പ്രമോദരന്‍ എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..