home
Total Visiters: 
തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി
5 years ago ..
കാലിക്കടവ്: കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണത്തിനു മുമ്പ് ഉത്സവ ബത്ത വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി ചെറുവത്തൂരില്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. എം ശാന്ത, ടി വി കണ്ണന്‍, പി വി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിലിക്കോട് പഞ്ചായത്തോഫീസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.



dd


.....................................

.. ..