home
Total Visiters: 
കണ്ണാടിപ്പാറയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം
5 years ago ..
കാലിക്കടവ് : കണ്ണാടിപ്പാറയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച് വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷി നാശവും സംഭവിച്ചു. ബുധനാഴ്ച രാത്രിയാണ് ഇവിടെ കാറ്റ് വീശിയടിച്ചത്. ആനിക്കാടി കോളനിയിലെ കെ കല്യാണി, പി ജാനകി, ഞാണങ്കൈ രവി, കെ സുരേഷ്, കെ റീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കല്യാണിയുടെ വീടിനു മുകളില്‍ ആറ് മരങ്ങളാണ് പൊട്ടി വീണത്. വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം വഴിമാറി. ഇവരുടെ തട്ടുകടയും തകര്‍ന്നു . വീട്ടുപറമ്പിലെ നിരവധി കവുങ്ങുകളും കടപുഴകി. കണ്ണാടിപ്പാറ മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ഷെഡ്‌, ജനകീയ സമിതി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ തകര്‍ന്നു. സബ്‌സ്റ്റേഷന് സമീപത്തെ അല്‍ ബദര്‍ മരമില്ലിന് മുകളില്‍ മരം വീണു. ഓടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു . കാനായി ഗംഗാധരന്റെ കൃഷിയിടത്തിലും വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന്‍ പ്രദേശത്ത് വൈദ്യുത വിതരണവും താറുമാറായി. റവന്യൂ വകുപ്പ് അധികൃതരും, പി കരുണാകരന്‍ എം പി , കെ കുഞ്ഞിരാമന്‍ എം എല്‍ എ യും നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
.



dd


.....................................

.. ..