home
Total Visiters: 
കുടുംബശ്രീ ഓണച്ചന്തകള്‍ തുടങ്ങി
5 years ago ..
കാലിക്കടവ്; കുടുംബശ്രീ ഓണം വിപണന മേളകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി. ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമായി ഇക്കുറിയും വിപണിയില്‍ സാന്നിധ്യമറിയിക്കുകയാണ് ഈ വനിതാകൂട്ടായ്മ. വിവിധ കേന്ദ്രങ്ങളില്‍ കുടുംബശ്രീ വിപണന മേളകള്‍ ആരംഭിച്ചു കഴിഞ്ഞു. പച്ചക്കറികള്‍,നാടന്‍ പലഹാരങ്ങള്‍,അച്ചാറുകള്‍,കരകൌശല വസ്തുക്കള്‍,കറി പൌഡറുകള്‍,ധാന്യപൊടികള്‍ ,മണ്‍ പാത്രങ്ങള്‍, പപ്പടം ,നാടന്‍ തൈര് എന്നിവയെല്ലാം കുടുംബശ്രീ വിപണനമേളയിലുണ്ട് .തിരക്കിലലിയുന്ന വിപണിയുടെ ലോകത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്നതിനാല്‍ മുന്‍ കാലങ്ങളിലേത് പോലെ നല്ലൊരു കച്ചവടം ഇത്തവണയും ഈ വനിതകള്‍ പ്രതീക്ഷിക്കുന്നു. .കാലിക്കടവില്‍ നീലേശ്വരം ബ്ലോക്ക് തല മേള ആരംഭിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സി ഡി എസ് ഓണം വിപണന മേള കുടുംബശ്രീ വിപണന കേന്ദ്രത്തില്‍ ആരംഭിച്ചു. കയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം വി ഗീത അധ്യക്ഷത വഹിച്ചു. എം പി വി ജാനകി, യു രാഘവന്‍, കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വിപണന മേളയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ഘോഷയാത്രയും നടന്നു. പിലിക്കോട് പഞ്ചായത്തുതല മേള വെള്ളച്ചാലിലാണ് നടക്കുന്നത്. വിപണന മേളകള്‍ ആറിനു സമാപിക്കും.
.



dd


.....................................

.. ..