home
Total Visiters: 
തിരുവോണ നാളിലെ ജലോത്സവം;കിഴക്കേ മുറി ഒരുങ്ങി
5 years ago ..
ചെറുവത്തൂര്‍: തിരുവോണനാളില്‍ തേജസ്വിനിയില്‍ കിഴക്കേമുറിയില്‍ നടക്കുന്ന മലബാര്‍ ജലോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വിക്ടര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് കിഴക്കേമുറിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷഭാഗമായാണ് മലബാര്‍ ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
    കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 11 ടീമുകള്‍ പങ്കെടുക്കും. 25ആള്‍ തുഴയും വള്ളംകളി മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 35,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും 15 ആള്‍ തുഴയും വള്ളംകളിയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 20,000 രൂപയും സമ്മാനം നല്കും.
    മത്സരം പൂര്‍ത്തിയാക്കുന്ന ടീമിന് 10,000, 7,000 രൂപവീതം സമാശ്വാസ സമ്മാനം നല്കും. ജലോത്സവത്തിന്റെ ഭാഗമായി ജലഗാനമേളയും നടക്കും. ഉച്ചയ്ക്ക് രണ്ടിന് വോളിബോള്‍ താരം ടോം ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായിരിക്കും. നടി അനു ജോസഫ് സംബന്ധിക്കും. സമാപനസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ സമ്മാനവിതരണം നടത്തും.
    പത്രസമ്മേളനത്തില്‍ കെ.വി.അമ്പാടി, ടി.വി.കണ്ണന്‍, ടി.വി.ഭാസ്‌കരന്‍, ടി.വി.മധു, എം.പവിത്രന്‍, പി.പി.പവിത്രന്‍, ഗിരീഷ് ജാലകം എന്നിവര്‍ പങ്കെടുത്തു.
.



dd


.....................................

.. ..