home
Total Visiters: 
ശനിയാഴ്ച ഉത്രാട പാച്ചില്‍; ഓണവിപണി സജീവം
5 years ago ..
ചെറുവത്തൂര്‍: ശനിയാഴ്ച ഉത്രാടം. ഓണത്തിന്റെ അവസാന ഒരുക്കങ്ങള്‍ നടക്കുന്ന ദിനമാണിത്. നല്ല കച്ചവടമാണ് വ്യാപാരികള്‍ ഈ ദിനത്തില്‍ പ്രതീക്ഷിക്കുന്നത്. പൂവും,പുടവയും ,പച്ചക്കറികളുമെല്ലാം വാങ്ങാന്‍ എത്തുന്നവരെ കൊണ്ട് കഴിഞ്ഞ ദിവസം തന്നെ നഗരങ്ങള്‍ തിരക്കിലമര്‍ന്നു കഴിഞ്ഞു. നാടെങ്ങും ഓണാഘോഷങ്ങള്‍ സജീവമായി. വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ് . പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിന് വഴിയോര കച്ചവടക്കാരാണ് തമ്പടിച്ചിരിക്കുന്നത്. കൂട്ടിയുടുപ്പുകള്‍,ചെരുപ്പുകള്‍,ബാഗുകള്‍ ,സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങി ഉത്പന്ന വൈവിധ്യങ്ങളുമായാണ് നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നുമുള്ള വഴിയോരക്കച്ചവടക്കാര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇടയ്ക്കിടെ എത്തുന്ന മഴ ആഘോഷത്തെയും,ഒരുക്കങ്ങളെയും ബാധിക്കുന്നുണ്ട് . കഴിഞ്ഞ ഒരാഴ്ചക്കാലമായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് വിപ്നയ്ക്കായി എത്തിച്ച സാധനങ്ങള്‍ നിരത്തിവയ്ക്കാന്‍ പോലും കഴിയാതെ വിഷമിക്കുകയായിരുന്നു ഇവര്‍. മറുനാടന്‍ പൂക്കളുമായി പൂ വിപണിയും സജീവമായി കഴിഞ്ഞ ദിവസം വരെ നഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പൂക്കച്ചവടം ഇന്ന് ഗ്രാമങ്ങളിലെ അനാദിക്കടകള്‍വരെ എത്തിനില്‍ക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നും മറ്റുമായി ലോഡുകണക്കിന് പൂക്കളാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്.പൂക്കള മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും പൂക്കള്‍ തേടി എത്തിയത് . മഞ്ഞ,വയലറ്റ്,വെള്ള നിറങ്ങളില്‍ ജമന്തിയും,ചെണ്ടുമല്ലികയും,മുല്ലയും ,വാടാര്‍മല്ലിയുമാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഇനി പൂക്കളുടെ വില എത്രയെന്ന് ചോദിച്ചാല്‍ കൃത്യമായി പറയുക എളുപ്പമല്ല. ഓരോയിടത്ത്‌ ചോദിച്ചാലും വിലയിലും മാറ്റം കാണാം 400 രൂപയാണ് ഒരു കിലോ പൂവിന്റെ വില
.



dd


.....................................

.. ..