home
Total Visiters: 
വാര്‍ത്താ സാരഥി പുരസ്‌കാരം ലിബീഷ്‌കുമാറിന്
5 years ago ..
കാലിക്കടവ്: സാരഥി പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സംസ്ഥാന വാര്‍ത്താ സാരഥി പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന്. തീ വന്നാല്‍ തീര്‍ന്നു , തീ...വണ്ടി എന്നീ വാര്‍ത്തകളാണ് അവാര്‍ഡിനര്‍ഹമായത്. 5001 രൂപയും പ്രശസ്തി പത്രവും ബാലന്‍ പാലായി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡ്.
   
    18 ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പുരസ്‌കാരം വിതരണം ചെയ്യും. പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്‍, ഡോ.കെ.ജയപ്രസാദ്, കെ.രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
    കേരള പ്രസ് അക്കാദമി-മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് അടക്കം ആറ് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കാസര്‍കോട് പിലിക്കോട് സ്വദേശിയാണ് ലിബീഷ് കുമാര്‍
.



dd


.....................................

.. ..