home
Total Visiters: 
കാലിക്കടവില്‍ മത്സ്യവില്‍പ്പനക്കാര്‍ തമ്മില്‍ വാക്കേറ്റം പതിവാകുന്നു
5 years ago ..

    കാലിക്കടവ്: മത്സ്യവില്‍പ്പനയെ ചൊല്ലി കാലിക്കടവില്‍ വില്‍പ്പനക്കാര്‍ തമ്മില്‍ വാക്കേറ്റം പതിവാകുന്നു. ഇവിടെ പതിവായി മത്സ്യവില്‍പ്പന നടത്തുന്ന സ്ത്രീകളും, വാഹനങ്ങളില്‍ മത്സ്യവില്‍പ്പനയ്ക്കെത്തുന്നവരും തമ്മിലാണ് പ്രശ്നം ഉടലെടുത്തിരിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ വെള്ളിയാഴ്ച വൈകീട്ട് പോലീസിന് ഇടപെടേണ്ടി വന്നു. കാലിക്കടവ് പഞ്ചായത്ത് മൈതാനിക്ക് സമീപം മത്സ്യമാര്‍ക്കറ്റ് ഉണ്ടെങ്കിലും മിക്കവരും കാലിക്കടവ് ബസ്റ്റോപ്പിന് സമീപമാണ് മത്സ്യവില്‍പ്പന നടത്തുന്നത്. എന്നാല്‍ശനിയാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ നിന്നും മത്സ്യവില്‍പ്പന ഒഴിവാക്കി മാര്‍ക്കറ്റില്‍ തന്നെ മത്സ്യവില്‍പ്പന നടത്തണമെന്ന് ചന്തേര എസ് ഐ പി ആര്‍ മനോജ്‌ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി
.



dd


.....................................

.. ..