home
Total Visiters: 
പഴം പച്ചക്കറി ഉത്പാദനത്തിനായി സമൃദ്ധി പദ്ധതി തുടങ്ങി
5 years ago ..

    ചെറുവത്തൂര്‍: വിഷമില്ലാത്ത പച്ചക്കറികള്‍ പ്രാദേശികമായി വിളയിക്കാന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സമൃദ്ധി പദ്ധതിക്ക് തുടക്കമായി. നാടന്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുക,ജൈവകൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറുപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശീയമായി മായി തന്നെ തയ്യാറാക്കിയ നടീല്‍ വസ്തുക്കളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക വിപണന കേന്ദ്രങ്ങളും ആരംഭിക്കും. പത്തു ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം കയ്യൂര്‍ -ചീമേനി പഞ്ചായത്ത് ഹാളില്‍ പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്‍, പി ശ്യാമള, ഷാഹുല്‍ ഹമീദ്, എ അമ്പൂഞ്ഞി, വി കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
.



dd


.....................................

.. ..