home
Total Visiters: 
ആവേശം നിറച്ച് കുളത്തിനു നടുവിലെ മത്സരങ്ങള്‍
5 years ago ..
ചെറുവത്തൂര്‍: കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബാണ്‌ സുവര്‍ണ്ണ ജൂബിലി ആഘോഷ ഭാഗമായാണ് കുളം മത്സര വേദിയായി രസകരമായ മത്സരങ്ങള്‍ ഒരുക്കിയത്. കുളത്തിനു നടുവില്‍ കെട്ടിവെച്ച കവുങ്ങിന്‍ മുകളിലൂടെ നടത്തം, കുളത്തിനു നടുവില്‍ കവുങ്ങിന്‍ മുകളില്‍ തന്നെ തലയണത്തല്ല് മത്സരം എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. നൂറോളം യുവാക്കളാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. കുട്ടമത്തെ വലിയ കുളമായിരുന്നു മത്സരവേദി. മത്സരങ്ങള്‍ ആസ്വദിക്കാന്‍ വന്‍ജനാവലിയും എത്തിച്ചേര്‍ന്നു. ആവേശം പകരാന്‍ ഗാനമേളയും ഒരുക്കിയിരുന്നു. കവുങ്ങിന്‍ മുകളില്‍ നടത്തത്തില്‍ വിചിത്രന്‍ തിമിരി ഒന്നാം സ്ഥാനവും, ഷിജില്‍ കുട്ടമത്ത് രണ്ടാം സ്ഥാനവും നേടി. ആഘോഷഭാഗമായി വനിതോത്സവം നടന്നു . വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ദു ശശി കുമാര്‍ അധ്യക്ഷത വഹിച്ചു. വനിതകള്‍ക്കായി പഞ്ചഗുസ്തി, മെഴുകുതിരി കത്തിക്കല്‍, ആപ്പിള്‍ തീറ്റ മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളും നടന്നു. സമാപനയോഗം നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ വി. ഗൌരി ഉദ്ഘാടനം ചെയ്തു. എ രമണി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.



dd


.....................................

.. ..