home
Total Visiters: 
പോലീസ് സ്റ്റേഷന്‍ പരിസരം ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചു
5 years ago ..

    കാലിക്കടവ്: പിടിച്ചെടുത്ത വാഹനങ്ങള്‍ ചന്തേര പോലീസ് സ്റ്റേഷന്‍ പരിസരത്ത് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത് മൂലം കാല്‍നടയാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു വന്ന യാത്രാ പ്രശ്നത്തിന് പരിഹാരമായി. പോലീസുകാരും,പ്രദേശത്തെ യുവാക്കളും ചേര്‍ന്ന് ഇവ നീക്കം ചെയ്തു. ഓട്ടോറിക്ഷ, ലോറി, ബൈക്ക് എന്നിവ മാത്രമല്ല മണല്‍ കടത്തിനിടെ പിടിച്ച തോണി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു . വാഹനങ്ങള്‍ റോഡരികില്‍ നിരന്നതോടെ ഏറെ പണിപ്പെട്ടായിരുന്നു ചന്തേര ഗവ: യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴി കടന്നു പോയിരുന്നത്. ഈ പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് ചന്തേര എസ് ഐ പി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ തന്നെ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനും, കാട് വെട്ടിത്തെളിക്കുന്നതിനുമായി രംഗത്തിറങ്ങിയത്. ഇതുകണ്ട പ്രദേശത്തെ യുവാക്കളും സേവനപ്രവൃത്തിക്കായി ഒപ്പം കൂടി. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച ശുചീകരണം ഉച്ചയോടെയാണ് അവസാനിച്ചത്. ലോറികളും മറ്റും ജെ സി ബി ഉപയോഗിച്ച് പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..