home
Total Visiters: 
ചെറിയാക്കരയില്‍ അച്ഛനും മകനും മരിച്ച നിലയില്‍
5 years ago ..

    ചെറുവത്തൂര്‍:കയ്യൂര്‍ ചെറിയാക്കരയില്‍ പിതാവിനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
    ചെറുകര കണ്ണന്‍ (70 ), മകന്‍ സി. പ്രദീപന്‍ (30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദീപന്‍ വീടിനകത്തും, പിതാവ് വീടിനു സമീപത്തെ കശുമാവിന്‍ കൊമ്പിലും തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്ന വീട്. കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീലയും , മൂത്ത മകന്‍ പ്രമോദും ഞണ്ടാടിയിലെ മറ്റൊരു വീട്ടിലായിരുന്നു താമസം. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. നിര്‍മ്മാണതൊഴിലാളികളായിരുന്നു ഇരുവരും. പിതാവിന്റെയും മകന്റെയും മരണം ചെറിയാക്കര ഗ്രാമത്തെ നടുക്കി. കുഞ്ഞിക്കണ്ണന്റെ സഹോദരങ്ങള്‍ -കുഞ്ഞിരാമന്‍, ബാലന്‍, നാരായണന്‍, ചിരുതക്കുഞ്ഞി, ലക്ഷ്മി, വനജ,കല്യാണി. മരിച്ച പ്രദീപന്‍ അവിവാഹിതനാണ്.ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.
   
.



dd


.....................................

.. ..