home
Total Visiters: 
പൈക്ക പദ്ധതി; പഞ്ചായത്ത് മൈതാനിയില്‍ കോര്‍ട്ടുകളൊരുക്കുന്നു.
5 years ago ..

   
    ചെറുവത്തൂര്‍ : ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയും, നിരവധി കായിക -കലാ മേളകള്‍ക്ക് വേദിയാവുകയും ചെയ്തിട്ടുള്ള കാലിക്കടവിലെ പിലിക്കോട് പഞ്ചായത്ത് മൈതാനിയില്‍ വ്യത്യസ്ത കായിക ഇനങ്ങളുടെ കോര്‍ട്ടുകള്‍ ഒരുക്കുന്നു. ഇതിനായി മൈതാനം നിരപ്പാക്കല്‍ പ്രവൃത്തി തുടങ്ങി. പഞ്ചായത്ത് യുവക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍ (പൈക്ക) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൈതാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അത് ലറ്റിക്സ്, ഫുട്ബോള്‍, ഖോ-ഖോ, കബഡി, ഷട്ടില്‍ കോര്‍ട്ടുകളാണ്‌ ഇപ്പോള്‍ ഒരുക്കുന്നത്. ഇതേ ഫണ്ട് ഉപയോഗിച്ച് പ്രവേശന കവാടവും, അനൌണ്‍സ്മെന്റ് സ്റ്റേജും നേരത്തെ നിര്‍മ്മിച്ചിരുന്നു. അതേസമയം മൈതാനത്ത് 400 മീറ്റര്‍ ട്രാക്ക് ഒരുക്കുക എന്നത് ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ദേശീയ പാത വികസനം നടക്കുമ്പോള്‍ മൈതാനത്തിന്റെ ഒരു വശം നഷ്ടാകുമെന്നതാണ് നിലവിലെ സ്ഥിതി. അത് മൈതാന വികസനത്തെ സാരമായി ബാധിക്കും. മൈതാനത്തിന് കോട്ടം തട്ടിയാല്‍ വലിയ മേളകള്‍ ഇവിടെ നടത്തുവാന്‍ സാധിക്കില്ലെന്ന അവസ്ഥയുമുണ്ടാകും. 4 x400 മീറ്റർ റിലേ ട്രാക്കും , ഉന്നത നിലവാരമുള്ള ഗാലറിയടക്കമുള്ള ഫുട്ബാൾ സ്റ്റേഡിയവും നിര്‍മ്മിക്കാന്‍ സൌകര്യമുള്ള മൈതാനമാണ് കാലിക്കടവിലേത് . സംസ്ഥാന മത്സരം സംഘടിപ്പിക്കുമ്പോള്‍ യാത്രാപ്രശ്നങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാം എന്നതും മൈതാനത്തിന്റെ പ്രത്യേകതയാണ് . കായിക താരങ്ങൾ നിത്യവും പരിശീലനം നടത്തുന്ന മൈതാനം സംരക്ഷിക്കാൻ ജനപ്രതിനിധികളും, ഭരണാധികാരികളും മുന്നിട്ടിറങ്ങണമെന്നാണ് കായികപ്രേമികള്‍ ആവശ്യപ്പെടുന്നത്.
.



dd


.....................................

.. ..