home
Total Visiters: 
മാണിയാട്ടും,കാലിക്കടവും നാടകോത്സവത്തിനൊരുങ്ങുന്നു
5 years ago ..

    കാലിക്കടവ്:സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് മാണിയാട്ടും, കാലിക്കടവുംഒരുങ്ങുന്നു. മാണിയാട്ട് കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം നവംബര്‍ 14 മുതല്‍ 21 വരെ നടക്കും. എന്‍ എന്‍ പിള്ളയുടെ മകന്‍ വിജയരാഘവന്‍, നടന്‍ കെ എ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണം 25 ന് മാണിയാട്ട് നടക്കും.
    കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഒരുക്കുന്ന സംസ്ഥാന പ്രോഫഷണല്‍ നാടകോത്സവം നവംബര്‍ 5 മുതല്‍ 9 വരെ കാലിക്കടവില്‍ നടക്കും. 5 ന് വൈകീട്ട് ആറുമണിക്ക് ചലച്ചിത്രതാരങ്ങളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ആര്‍ സുബ്ബലക്ഷ്മി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുഴി മടിയന്‍, ആട്ടക്കളം, അരപ്പെട്ട കെട്ടിയ നഗരത്തില്‍, മഴ കാറ്റിനോട് പറഞ്ഞത്,കുഞ്ഞുവാവയുടെ അമ്മയ്ക്ക് 14 വയസ്സ് എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.
.



dd


.....................................

.. ..