home
Total Visiters: 
എസ് എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി
5 years ago ..
ചെറുവത്തൂര്‍: നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ എസ് എഫ് ഐ യുടെ പ്രതിഷേധം. ഉദുമയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ തുടര്‍ന്നാണ്‌ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.എസ് എഫ് ഐ തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ പ്രതിഷേധ പ്രകടനം നടത്തി. പി പി സിതിന്‍, എം വി സുജിത്ത്,എ സനല്‍, കെ വി യദു, രമിത്ത്, വിനേഷ് എന്നിവര്‍ സംസാരിച്ചു. കുണിയയില്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സംഘര്‍ഷമുണ്ടാവുകയും എസ് എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുക്കാതെ തങ്ങളുടെ നേതാക്കളെ മാത്രം പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
    ഫോട്ടോ;അനീഷ്‌ ഫോക്കസ്
    .............................................
.



dd


.....................................

.. ..