home
Total Visiters: 
വന്നെത്തി നവരാത്രി പുണ്യദിനങ്ങള്‍
5 years ago ..

    കാലിക്കടവ് : കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള നവരാത്രിആഘോഷങ്ങള്‍ക്ക് നാളെ (വ്യാഴം) തുടക്കമാവും .നവരാത്രി എന്നാല്‍ ഒന്‍പതു രാത്രികള്‍. ഉള്ളിലെ ഇരുട്ടിനെ അകറ്റി ജ്ഞാനത്തിന്‍റെ വെളിച്ചം തെളിയിക്കാനുള്ളതാണ് ഈ ഒന്‍പതു രാത്രികള്‍. നവരാത്രിദിനങ്ങള്‍ പിന്നിട്ടെത്തുന്ന പത്താംദിനമാണ് വിജയദശമി.അറിവിന്റെ അടിസ്ഥാനമായ അക്ഷരങ്ങള്‍ ഹരിശ്രീ കുറിക്കുന്ന പുണ്യദിനം.
    നവരാത്രിയുടെ ആദ്യ മൂന്നുദിനങ്ങള്‍ ദുര്‍ഗാ പൂജയ്ക്കുള്ളതാണ്. ശക്തിയുടെ ദേവതയാണ് ദുര്‍ഗ. ആത്മശാന്തി നിറയ്ക്കുകയാണ് ദുര്ഗാപൂജയിലൂടെ ചെയ്യുന്നത്.അടുത്ത മൂന്നു ദിനങ്ങള്‍ ലക്ഷ്മി പൂജയാണ്.ഐശ്വര്യത്തിന്റെ പ്രതീകമാണ് ലക്ഷ്മിദേവി.ദുര്‍ഗാഷ്ട്ടമി,മഹാനവമി ദിനങ്ങളെത്തുമ്പോഴേക്കും മനസ്സില്‍ സത്ചിന്തകള്‍ നിറഞ്ഞിരിക്കും.വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും,തൊഴിലാളികളുടെ പണിയായുധങ്ങളും,വാഹനങ്ങളുമെല്ലാം പൂജയ്ക്ക് വയ്ക്കുന്നതും നവരാത്രിയുടെ അവസാനദിനങ്ങളിലാണ്. നവരാത്രികഴിഞ്ഞ് പത്താം ദിനം എത്തുന്ന വിജയദശമി നാളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.
    പിലിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രങ്ങള്‍ നവരാത്രിപൂജയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു.
.



dd


.....................................

.. ..