home
Total Visiters: 
പടുവളം ബീവറേജ് വില്പന ശാല പൂട്ടുന്നു
5 years ago ..

    ഒക്ടോബര്‍ രണ്ടിന് പൂട്ടുന്ന പട്ടികയില്‍ പടുവളവും
    ചെറുവത്തൂര്‍: പടുവളത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പ റേഷന്‍ വില്പനശാല ഒക്ടോബര്‍ രണ്ടിന് അടച്ചുപൂട്ടുന്നു. പുതിയ മദ്യനയ പ്രകാരം സംസ്ഥാനത്ത് 34 ചില്ലറ വില്പനശാലകളാണ് അടച്ചു പൂട്ടുന്നത്. ഇതിനായി കോര്‍പ്പറേഷന്‍ കൈമാറിയ പട്ടികയില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ളത് പടുവളം ഷോപ്പാണ്. എക്സൈസ് വകുപ്പാണ് ഈ പട്ടികയ്ക്ക് അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്‌. പത്തു വര്‍ഷം മുന്‍പാണ് പടുവളത്തില്‍ ബീവറേജ് കോര്‍പ്പറേഷന്‍ വിദേശ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയത്. മദ്യശാലയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് നാടിന്റെ സ്വൈര്യജീവിതം തകര്‍ന്നതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും,കുടുംബ ശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സമരങ്ങളും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരികയായിരുന്നു.കഴിഞ്ഞ ഡിസംബര്‍ 31 ന് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കോര്‍പ്പറേഷന്‍ ഒഴിഞ്ഞു കൊടുത്തിരുന്നു.തൊട്ടടുത്ത കെട്ടിടത്തില്‍മദ്യശാലയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പതിനൊന്ന് ദിവസത്തോളം മദ്യശാല അടച്ചിട്ടു ഹൈക്കോടതി ഉത്തരവിലൂടെ ജനുവരി 12 ന്മദ്യശാല വീണ്ടും തുറന്നതോടെയാണ് ജനങ്ങള്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.ഒടുവില്‍ ലക്‌ഷ്യം കാണാതെ വലിയൊരു ജനകീയ സമരം പാതിവഴിയില്‍ അവസാനിച്ചതിന്റെ നിരാശയിലായിരുന്നു സമരത്തില്‍ അണിനിരന്ന സാധാരണ ജനങ്ങള്‍. ചെറുവത്തൂരില്‍ സ്വകാര്യ ബാറിനു ചെറുവത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി എതിര്‍പ്പില്ലാ രേഖ നല്‍കിയതിനെ തുടര്‍ന്നാണ്‌ സമരസമിതിക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നത്. ഒക്ടോബര്‍ രണ്ടിന് ആ ശുഭ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങള്‍
.



dd


.....................................

.. ..