home
Total Visiters: 
തുറന്ന ജയിലില്‍ നെല്‍കൃഷിയുടെ ഹരിതകാന്തി
5 years ago ..

    ചെറുവത്തൂര്‍: ചീമേനി തുറന്ന ജയിലിലെ തരിശുഭൂമിയില്‍ അന്തേവാസികളും, ജീവനക്കാരും കൈമെയ്‌ മറന്ന് അധ്വാനിച്ചപ്പോള്‍ നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. രണ്ടേക്കറിലെ വിളവെടുക്കാറായ നെല്‍കൃഷി ജയില്‍ വളപ്പിന് ഹരിതകാന്തി പകരുന്നു. കശുമാവ്, വാഴ, ചേമ്പ്, മരച്ചീനി എന്നിവ വിജയകരമായി ജയില്‍ വളപ്പില്‍ കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും നെല്‍കൃഷി ഇത് ആദ്യമായാണ്. അഞ്ചേക്കറോളം തരിശായി കിടന്ന ഭൂമിയില്‍ നിന്നും രണ്ടേക്കറിലാണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. പാറക്കല്ലുകള്‍ നീക്കം ചെയ്ത് ഭൂമി കൃഷിയോഗ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ ശ്രമകരമായ ജോലി. ദിവസങ്ങളോളം നീണ്ടശ്രമഫലമായാണ് കൃഷിക്കായി ഭൂമി ഒരുക്കിയെടുത്തത്. പ്രാദേശികമായി കര്‍ഷകരില്‍ നിന്നും ശേഖരിച്ച ജയ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. പൊതുവേ ജലദൌര്‍ലഭ്യം നേരിടുന്ന പ്രദേശമായതിനാല്‍ മഴയെ ആശ്രയിച്ചായിരുന്നു കൃഷിയിറക്കിയത്. .ഒരാഴ്ചയ്ക്കകം വിളവെടുക്കാവുന്ന തരത്തില്‍ നെല്ല് വിളഞ്ഞു കഴിഞ്ഞു. വിളവെടുക്കുന്ന നെല്ല് അരിയാക്കി ജയില്‍ ആവശ്യത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ അഞ്ചേക്കര്‍ സ്ഥലത്തും നാടന്‍ നെല്‍വിത്ത് ഉപയോഗിച്ച് കൃഷിയിറക്കാനാണ് തീരുമാനം
    പടം - ചീമേനി തുറന്ന ജയിലിലെ വിളവെടുക്കാറായ നെല്‍കൃഷി
.



dd


.....................................

.. ..