home
Total Visiters: 
മണല്‍ക്കടവ് ഉപരോധം ഒന്നുമുതല്‍
5 years ago ..

   
   
   
    ചെറുവത്തൂര്‍: ഇ-മണല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയ ഓരി, കാവുംചിറ, മടക്കര, അച്ചാംതുരുത്തി കടവുകളില്‍ മൂന്നുടണ്‍ പാസ് അധികമായി അനുവദിക്കാമെന്ന തുറമുഖ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) നാലുകടവുകളും ഉപരോധിക്കും.
    ചെറുവത്തൂരില്‍ നടന്ന യൂണിയന്‍ സമ്മേളനം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഇ.അശോകന്‍ അധ്യക്ഷതവഹിച്ചു. മുനമ്പത്ത് ഗോവിനന്ദന്‍, കെ.വി.ജനാര്‍ദനന്‍, കെ.നാരായണന്‍, യു.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു. പി.ശശിധരന്‍ സ്വാഗതവും കെ.രാഘവന്‍ നന്ദിയും പറഞ്ഞു.
.



dd


.....................................

.. ..