home
Total Visiters: 
ചന്തേര സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ
5 years ago ..

    ചെറുവത്തൂര്‍: പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു എന്നാരോപിച്ച് ചന്തേര പോലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ. തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൌവ്വല്‍ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് പാർലിമെൻറ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അഡ്വ.ശ്രീജിത്ത് മാടക്കൽ അധ്യക്ഷനായിരുന്നു . കെ എസ് യു ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്‌ കുമാർ,യൂത്ത് കോണ്‍ഗ്രസ് പാർലിമെൻറ് മണ്ഡലം സെക്രട്ടറി സി എച്ച് യാസിൻ,തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം രജീഷ് ബാബു,പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ,ഇന്ത്യൻ ഓവർസീസ്‌ കോണ്‍ഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് നവീൻ ബാബു, കെ റിജേഷ് കുമാർ,ഇ. ശ്യാം കുമാർ, ഒ കെ ഷാജി തുടങ്ങിയവർ സംസാരിച്ചു
.



dd


.....................................

.. ..