home
Total Visiters: 
പടുവളത്തില്‍ ആഹ്ലാദ പ്രകടനവും, പായസ വിതരണവും
5 years ago ..
ചെറുവത്തൂര്‍: ബീവറേജ് കോര്‍പ്പറേഷന്‍ പടുവളം മദ്യവില്‍പനശാല അടച്ചുപൂട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കാലിക്കടവ് ചുറ്റി പടുവളത്തില്‍ സമാപിച്ചു. അടച്ചുപൂട്ടിയ മദ്യശാലയ്ക്ക് മുന്നില്‍ ചാണകവെള്ളവും തളിച്ചു സ്കൂള്‍ എന്‍ എസ് എസ് യൂനിറ്റ്, ഹരിത സേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കെ മനോജ്‌ കുമാര്‍, കെ ജയചന്ദ്രന്‍, കെ പ്രകാശന്‍, സുരേന്ദ്രന്‍ കൂക്കാനം, വി വി നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഴുവന്‍ കുട്ടികളുടെയും ഒപ്പ് രേഖപ്പെടുത്തിയ സമരസമിതി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും, പായസവിതരണം നടത്തിയും ആഹ്ലാദം പ്രകടിപ്പിച്ചു
    ഫോട്ടോ ;അനീഷ്‌ കാലിക്കടവ്
.



dd


.....................................

.. ..