home
Total Visiters: 
സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം
5 years ago ..

   
   
    കാലിക്കടവ്: പിലിക്കോട് മട്ടലായി സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് ഇടവക വികാരി ഫാ. തോമസ് തേക്കാനത്ത് കൊടിയേറ്റി. കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ ദിവ്യബലിക്കും നൊവേനയ്ക്കും കാര്‍മികത്വം വഹിച്ചു.
    തിരുനാളിന് മുന്നോടിയായി കഴിഞ്ഞ നാലുദിവസമായി കൂട്ടുപുഴ ഐ.എം.എസ്. ധ്യാനകേന്ദ്രത്തിലെ ഫാ. ഹര്‍ഷിദ് ദേവും സംഘവും നവീകരണധ്യാനം നടത്തി. 18-ന് വൈകിട്ട് അഞ്ചിന് ദിവ്യബലിക്കും നൊവേനയ്ക്കും മംഗലാപുരം സെമിനാരിയിലെ ഡോ. ജോയ് പൈനാടത്ത് കാര്‍മികനാകും.
    തുടര്‍ന്ന് ദീപാലംകൃത പ്രദക്ഷിണം നടക്കും. 19-ന് 9.30-ന് കണ്ണൂര്‍ രൂപതാബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയെ സ്വീകരിച്ച് ആനയിക്കും. 10-ന് സമൂഹബലിയും സ്ഥൈര്യലേപനവും നടക്കും. ഉച്ചയ്ക്ക് നേര്‍ച്ചഭക്ഷണം വിതരണം ചെയ്യും
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..