home
Total Visiters: 
യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് തുടക്കം
5 years ago ..
ചെറുവത്തൂര്‍: നിരവധി താരങ്ങള്‍ അണിനിരന്ന വേദിയില്‍ കുട്ടമത്ത് യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനത്തിനെത്തിയത് ആരാധകരെയും, നാട്ടുകാരെയും ആവേശത്തിലാക്കി.
    ഗ്രാമോത്സവമായീ മാറിയ ഉദ്ഘാടന ചടങ്ങില്‍ നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തി ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ യംഗ് മെന്‍സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് തിരിതെളിയിച്ചു. ഗ്രാമത്തിന്റെ നന്മയും ,ഗ്രാമീണ ജനതയുടെ നിഷ്കളങ്ക സ്നേഹവുമാണ് കാസര്‍ഗോഡ്‌ വന്നപ്പോള്‍ അനുഭവിക്കാന്‍ കഴിഞ്ഞതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദനന്‍ കുട്ടമത്ത് രചിച്ച അന്ത്യദിന ഘടികാരം എന്ന പുസ്തകം കരിവെള്ളൂര്‍ മുരളി പ്രകാശനം ചെയ്തു. ഇ പി രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തി. ലോഗോ രൂപകല്പന ചെയ്ത ജ്യോതിഷ് കുമാറിനുള്ള ഉപഹാരം ഡോ;ബിജു സമ്മാനിച്ചു. പ്രകാശ് ബാരെ, വി ചന്ദ്രന്‍, പവിത്രന്‍ കൊടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗീത ശില്‍പം, നാടന്‍കലാമേള എന്നിവയും അരങ്ങേറി
   
.



dd


.....................................

.. ..