home
Total Visiters: 
ഇ ഭാസ്കരന് പൌരവലിയുടെ ഊഷ്മള വരവേല്‍പ്പ്
5 years ago ..

    ചെറുവത്തൂര്‍: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയില്‍ ഇന്ത്യയെ സുവര്‍ണ്ണ നേട്ടത്തിലേക്ക് നയിച്ച കോച്ച് ഇ ഭാസ്കരന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ്പ്. രാവിലെ ഒമ്പത് മണിയോടെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തെ വരവേല്‍ക്കാന്‍ നൂറുകണക്കിനാളുകളാണ്‌ എത്തിയത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്‍ തുറന്ന വാഹനത്തില്‍ ചെറുവത്തൂര്‍ ടൌണ്‍ വഴി കൊടക്കാട് വരെ സ്വീകരണഘോഷയാത്ര നടന്നു. എ, കെ നാരായണന്‍, കെ നാരായണന്‍ മാസ്റ്റര്‍, പി വി ചന്ദ്രശേഖരന്‍, പി കെ മധു, കെ പി ധനരാജ് , സത്യനേശന്‍, എ കെ പ്രേംരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..