home
Total Visiters: 
കോച്ച് ഇ ഭാസ്കരന് സര്‍ക്കാര്‍ അവഗണന;വ്യാപക പ്രതിഷേധം
5 years ago ..
കാലിക്കടവ്:ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതാ കബഡി ടീമിനെ സുവര്‍ണ്ണ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കോച്ച് കൊടക്കാട് സ്വദേശി ഇ ഭാസ്കരനെ അഭിനന്ദനം പോലും അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം. ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്കും, കോച്ചുമാര്‍ക്കും പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പട്ടികയില്‍ ഇ. ഭാസ്കരന്‍ ഇടംപിടിച്ചില്ല. തുടര്‍ച്ചയായ രണ്ടു ഗെയിംസുകളില്‍ വനിതാ കബഡി ടീമിനെ സ്വര്‍ണ്ണ നേട്ടത്തിലേക്ക് നയിച്ച ഈ മലയാളി കോച്ചിനെ സര്‍ക്കാര്‍ അവഗണിച്ചതില്‍ കായിക പ്രേമികളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട് . ഇത് കാസര്ഗോഡ് ജില്ലയോടുള്ള അവഗണനയാണെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. കേരളത്തില്‍ ജോലി ചെയ്തില്ലെന്നും, കേരള താരങ്ങളെ പരിശീലിപ്പിക്കുന്നില്ലെന്നും പറഞ്ഞാണ് ഇദ്ദേഹത്തെ തഴഞ്ഞതെന്ന് അറിയുന്നു. ഈ മാസം 21 ന് തിരുവനന്തപുരത്ത് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കും, കോച്ചുമാര്‍ക്കും സ്വീകരണമൊരുക്കിയിട്ടുണ്ട്. എന്നാല്‍ സ്പോര്‍ട്സ് കൌണ്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടും ഇവിടെ ആദരിക്കപ്പെടുന്നവരില്‍ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. കാഴ്ചക്കാരനായി ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണപത്രം മാത്രമാണ് ഭാസ്കരന് ലഭിച്ചിട്ടുള്ളത്. 2010 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതാ കബഡി ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ആദരമൊരുക്കിയിരുന്നു. നിലവില്‍ ഭോപ്പാല്‍ മിലിട്ടറി ഇ എം ഇ യില്‍ സുബേദാര്‍ മേജറായ ഈ 49 കാരന്‍ സര്‍വ്വീസസ് ടീമിന്റെ കോച്ച് കൂടിയാണ്. രാജ്യത്തിറെ അഭിമാനമുയര്‍ത്തിയ മലയാളി കോച്ചിനെ സര്‍ക്കാര്‍ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ പറഞ്ഞു. ഇതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി, സ്പോര്‍ട്സ് വകുപ്പ് മന്ത്രി എന്നിവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



dd


.....................................

.. ..