home
Total Visiters: 
സംസ്ഥാന കബഡി; കാസര്‍ഗോഡും, കൊല്ലവും ജേതാക്കള്‍
5 years ago ..

    ചെറുവത്തൂര്‍: മയ്യിച്ചയില്‍ സമാപിച്ച രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍
    ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലവും ജേതാക്കളായി. ഫൈനലില്‍ ആലപ്പുഴയെയാണ് കാസര്‍ഗോഡ്‌ പരാജയപ്പെടുത്തിയത്. 62-38 സ്കോറിലായിരുന്നു ആതിഥേയരുടെ വിജയം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിനെതിരെയായിരുന്നു കൊല്ലത്തിന്റെ വിജയം(സ്കോര്‍ 53-29). ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് സബ്‌കലക്ടര്‍ ജീവന്‍ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തംഗം കെ രാധാമണി, സ്പോര്‍ട്സ് കൌണ്‍സില്‍ അംഗം ഡോ:വി സുരേശന്‍, നിര്‍വാഹകസമിതി അംഗങ്ങളായ പി പി അശോകന്‍, ടി മൊയ്തു മാസ്റ്റര്‍, പള്ളം നാരായണന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം പി കുഞ്ഞിരാമന്‍, സുധീരന്‍ മയ്യിച്ച, കെ പി രാജന്‍ എന്നിവര്‍ സംസാരിച്ചു



dd


.....................................

.. ..