home
Total Visiters: 
പിലിക്കോട് സെന്റ്‌ മേരീസ് പള്ളിയിൽ തിരുനാൾ സമാപിച്ചു
5 years ago ..

    ചെറുവത്തൂർ : ആറു ദിവസങ്ങളിലായി നടന്നു വന്ന പിലിക്കോട് സെന്റ്‌ മേരീസ് പള്ളി തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി.
    തിരുനാൾ ആഘോഷ സമാപന ഭാഗമായി നടന്ന സമൂഹബലിക്ക് കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കാര്‍മ്മികത്വം വഹിച്ചു. സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി വിശ്വാസ സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ ബലിക്ക് ഫാദർ തോമസ്‌ തേക്കാനത്ത്,ഫാദർ ജോസഫ്‌ കൊറ്റ്യത്ത്,ഫാദർ സജി വെള്ളാരം കാലായിൽ എന്നിവർ സഹകാർമ്മികരായി. ബിഷപ്പിനെ ഇടവക വികാരി ഫാദർ തോമസ്‌ തേക്കാനത്ത്,തിരുനാൾ ആഘോഷക്കമ്മിറ്റി ജനറൽ കണ്‍വീനർ വിൻസെന്റ് കുത്തോട്ടുങ്കൽ,പാരീഷ് കൌണ്‍സിൽ സെക്രട്ടറി ജോസഫ്‌ മടക്കുടിയൻ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ചു. കുട്ടികൾക്ക് ബിഷപ്പ് സ്ഥൈര്യലേപനവും നൽകി .നേർച്ച ഭക്ഷണ വിതരണവും നടന്നു . ശനിയാഴ്ച രാത്രി പടുവളത്തേക്ക് ദീപലംകൃത പ്രദക്ഷിണവുമുണ്ടായി.
.



dd


.....................................

.. ..