home
Total Visiters: 
നാടിന്റെ പച്ചപ്പ്‌ കാക്കാന്‍ പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ
5 years ago ..

    കാലിക്കടവ്: പരിസ്ഥിതി സംരക്ഷണ രംഗത്തെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പരിസ്ഥിതി സ്നേഹികള്‍ ഒത്തുചേര്‍ന്നു.പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി ടി എ, ഹരിതസേന, ഭൂമിത്ര സേന, എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മണ്ണറിവ് എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.വരുംതലമുറയ്ക്കായി ഹരിതാഭമായ ഭൂമി കാത്തുവയ്ക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയിലൂടെ ആസൂത്രണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹരിതസേന അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം സീക്ക് ഡയരക്ടര്‍ ടി പി പത്മനാഭന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക എം പ്രസന്ന കുമാരി, കെ പ്രകാശന്‍, കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ സെമിനാര്‍ വിശദീകരണം നടത്തി. ടി പി പത്മനാഭന്‍ മാസ്റ്റര്‍, ഗോപാലന്‍ കെ വിനോദ് കുമാര്‍, ആനന്ദ് പേക്കടം, സഹജന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
    പടം - മണ്ണറിവ് പരിസ്ഥിതി കൂട്ടായ്മയുടെ ഭാഗമായി ഹരിത സേന അംഗങ്ങള്‍ക്കുള്ള യൂണിഫോം ടി പി പത്മനാഭന്‍ മാസ്റ്റര്‍ വിതരണം ചെയ്യുന്നു
   
    ക്ലിക്ക് -അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..