home
Total Visiters: 
പാതയോരം ശുചീകരിച്ച് കെ പി വി യു പ്രവര്‍ത്തകര്‍
5 years ago ..
കാലിക്കടവ്: നാടിന്റെ ശുചിത്വ കാര്യത്തിലും തങ്ങള്‍ക്കൊരു കണ്ണുണ്ടെന്ന് തെളിയിച്ച് ഒരു കൂട്ടം ഫോട്ടോ ഗ്രാഫര്‍മാര്‍.
    കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന്‍ (കെ പി വി യു ) ചെറുവത്തൂര്‍ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിലാണ് ഞാണങ്കൈ പാതയോരം ശുചീകരിച്ചത്. നേരത്തെ ഏറ്റവും കൂടുതല്‍ മാലിന്യ നിക്ഷേപം നടന്നിരുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പ്രദേശം മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ട് . എന്നാല്‍ കാടുകയറി തുടങ്ങിയതിനാല്‍ വീണ്ടും മാലിന്യ നിക്ഷേപത്തിനുള്ള സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ മുന്നോട്ട് വന്നത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു ഗിരീഷ്‌ മടക്കര അധ്യക്ഷത വഹിച്ചു. രചന ബാബു, വി സുരേഷ്, കനകാംബരന്‍, കുഞ്ഞികൃഷ്ണന്‍ പടന്ന, അനീഷ്‌ കാലിക്കടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
.



dd


.....................................

.. ..