home
Total Visiters: 
ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു
5 years ago ..

   
    ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം രണ്ടു ദിവസങ്ങളിലായി കൈതക്കാട് എ യു പി സ്കൂളില്‍ നടന്നു. നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. സി വി ബാലകൃഷ്ണന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍ ഉപഹാരം നല്‍കി. സൌദത്ത് ടി കെ എം, കെ പത്മിനി, പി വി സി മുഹമ്മദ്‌ കുഞ്ഞി ഹാജി, ഇബ്രാഹിം തട്ടാനിച്ചേരി, പി വി രാജേന്ദ്രന്‍, അനിത എ വി, ശ്രീലത പി, പി വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി അധ്യക്ഷത വഹിച്ചു. കെ പി പ്രകാശ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍, കെ എം വി എച്ച് എസ് എസ് കൊടക്കാട് എന്നീ വിദ്യാലയങ്ങള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തില്‍ എ യു പി എസ് ഉദിനൂര്‍ സെന്‍ട്രലും, എല്‍ പി വിഭാഗത്തില്‍ എ യു പി എസ് പൊതാവൂരും ഒന്നാംസ്ഥാനം നേടി.
.



dd


.....................................

.. ..