home
Total Visiters: 
രജനി വധം; കൊലനടത്തിയ ക്വാര്‍ട്ടേഴ്സില്‍ തെളിവെടുത്തു
5 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂരിലെ ഹോം നഴ്സ് രജനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീശനെ കൊലനടത്തിയ
    ക്വാര്‍ട്ടേഴ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇന്നലെ വൈകുന്നേരം മൂന്ന്‍ മണിയോടെയാണ് ചെറുവത്തൂര്‍ ബസ്റ്റാന്റിന് സമീപത്തുള്ള എം സി ക്വാര്‍ട്ടേഴ്സില്‍ പ്രതിയുമായി എത്തിയ പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. സതീശനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നീലേശ്വരം പോലീസ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉച്ചയോടെയാണ് ഹൊസ്ദുര്‍ഗ് കോടതി പരിഗണിച്ചത്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഉടന്‍ തന്നെ പോലീസ് തെളിവെടുപ്പു തുടങ്ങി. കൊലനടത്തിയ ക്വാര്‍ട്ടേഴ്സ് മുറി, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ രജനിയുടെ മൃതദേഹം കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്ന് പോലീസ് കുഴിച്ചെടുത്തത്. നീലേശ്വരം സി ഐ യു പ്രേമന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ ചെറുവത്തൂരില്‍ കൊണ്ടുവരുന്ന വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ക്വാര്‍ട്ടേഴ്സ് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാതെയാണ് രജനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
    പടം -തൃക്കരിപ്പൂരിലെ രജനി വധക്കേസ് പ്രതി സതീശനെ കൊല നടത്തിയ ചെറുവത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍
.



dd


.....................................

.. ..