home
Total Visiters: 
നീന്തല്‍ പരിശീലനം തുടങ്ങി
5 years ago ..
കാലിക്കടവ്:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികല്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങി. പിലിക്കോട് വറക്കോട്ട് വയല്‍ പുതിയകുളത്തിലാണ് പരിശീലനം നടക്കുന്നത്. 65 കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലാണ് പരിശീലനം. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചെടുക്കും. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും, നീന്തല്‍ താരവുമായ എം ടി പി സൈഫുദ്ദീനാണ് പരിശീലകന്‍. വിപിന്‍ കുമാര്‍ ,സനോജ് എന്നിവരും ഒപ്പമുണ്ട്. സ്കൂള്‍ സകൌട്ട്, റെഡ്ക്രോസ്, ഹരിതസേന യൂണിറ്റുകളുടെ സഹകരണവും നീന്തല്‍ പരിശീലനത്തിനുണ്ട്. ചന്തേര എസ് ഐ പി ആര്‍ മനോജ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വി വി നാരായണന്‍, പി സി ചന്ദ്രമോഹനന്‍, എം പ്രസന്ന കുമാരി, മനോജ്‌ കുമാര്‍ വി വി, കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ ;അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..