home
Total Visiters: 
ചെറുവത്തൂര്‍ ഉപജില്ലാ കായിക മേള തുടങ്ങി
5 years ago ..
കാലിക്കടവ് : ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കായികമേളയ്ക്ക് പടന്നയില്‍ തുടക്കം. എം ആര്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനിയിലാണ് കായിക മേള നടക്കുന്നത്.
    മൂന്ന്‍ ദിവസങ്ങളിലായി നടക്കുന്ന കായിക മേള നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി സി സുബൈദ, എം സുബൈദ, കെ പി കൃഷ്ണന്‍ മാസ്റ്റര്‍, ടി എം സി കുഞ്ഞബ്ദുള്ള, പി സി ഫൌസിയ, പി വി മുഹമ്മദ് അസ്ലം, എസ് സി മഹമ്മൂദ് ഹാജി, കെ പി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. രാവിലെ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് പതാകയുയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ഉപജില്ലയിലെ 79 വിദ്യാലയങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. എല്‍ പി വിഭാഗം മത്സരങ്ങള്‍ ആദ്യ ദിനം പൂര്‍ത്തിയായി. മുപ്പതിനാണ് മേള സമാപിക്കുക.



dd


.....................................

.. ..