home
Total Visiters: 
പിലിക്കോട് ഇന്ദിരാജി അനുസ്മരണത്തിലും ഭിന്നത
5 years ago ..
കാലിക്കടവ്: ഇന്ദിരാജിയുടെ രക്ത സാക്ഷിത്വ ദിനാചരണവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആചരിച്ചു.മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് വിഭാഗീയത നിലനില്‍ക്കുന്ന പിലിക്കോട് പ്രദേശത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അനുസ്മരണത്തിന് സമാന്തരമായി ഇന്ദിരാജി സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഏഴു ബൂത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തത് ഈ പരിപാടിയിലായിരുന്നു. കെ പി സി സി നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന ഒരു ബൂത്തില്‍ ഒരു പച്ചക്കറിത്തോട്ടം പരിപാടിയും മണ്ഡലം ഭാരവാഹികളെ പങ്കെടുപ്പിക്കാതെയാണ് ഈ വിഭാഗം സംഘടിപ്പിച്ചത്. ഡി സി സി ജനറല്‍ സെക്രട്ടറി കെ വി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എ വി കുഞ്ഞികൃഷ്ണന്‍, എം വി ശരത് ചന്ദ്രന്‍, എം നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍, കെ എം കുഞ്ഞികൃഷ്ണന്‍,നവീന്‍ ബാബു, മേലത്ത് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



dd


.....................................

.. ..