home
Total Visiters: 
എസ് ഐ പി. ആര്‍ മനോജിന് സ്നേഹനിര്‍ഭര യാത്രയയപ്പ്
5 years ago ..

    കാലിക്കടവ്: സ്ഥലം മാറിപ്പോകുന്ന ചന്തേര എസ് ഐ പി ആര്‍ മനോജിന് കാലിക്കടവ് പൌരാവലിയുടെ യാത്രയയപ്പ്. കാലിക്കടവ് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ടി വി കൃഷ്ണന്‍, കെ പി പ്രകാശന്‍, മനോഹരന്‍ കൂവാറ്റി, രവീന്ദ്രന്‍ മാണിയാട്ട്, അരവിന്ദന്‍ മാണിക്കോത്ത്, പി പി അടിയോടി, എം അബ്ദുള്‍ മജീദ്‌, ടി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന്‍ മാണിയാട്ട് സ്വാഗതവും, എം വി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. പി ആര്‍ മനോജ്‌ മറുപടി പ്രസംഗം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.കണ്ണൂര്‍ ജില്ലയിലേക്കാണ് ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..