home
Total Visiters: 
സംസ്ഥാന നാടകോത്സവത്തിന് കാലിക്കടവ് ഒരുങ്ങി
5 years ago ..
കാലിക്കടവ് : രമ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് കാലിക്കടവില്‍ ഒരുക്കം പൂര്‍ത്തിയായി. നവംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ കാലിക്കടവ് മിനി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് നാടകോത്സവം.
    അഞ്ചിന് വൈകിട്ട് ആറിന് ചലച്ചിത്രതാരങ്ങളായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും ആര്‍.സുബ്ബലക്ഷ്മിയും ചേര്‍ന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തൃശ്ശൂര്‍ സദ്ഗമയയുടെ നാടകം കുഴിമടിയന്‍ അരങ്ങേറും.
    ആറിന് കായംകുളം അമ്മു കമ്യൂണിക്കേഷന്റെ ആട്ടക്കളം, ഏഴിന് ചിറഴിന്‍കീഴ് അനുഗ്രഹയുടെ കുഞ്ഞുവാവയുടെ അമ്മയ്ക്ക് 14 വയസ്സ്, എട്ടിന് തിരുവനന്തപുരം സോപാനത്തിന്റെ അരപ്പട്ടകെട്ടിയ നഗരത്തില്‍, ഒമ്പതിന് കൊല്ലം അയനം തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന മഴ കാറ്റിനോട് പറഞ്ഞത് എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.
    എല്ലാദിവസവും ഏഴുമണിക്കാണ് നാടകം. പ്രവേശനം സൗജന്യമാണ്. നാടകോത്സവത്തിന്റെ ഭാഗമായി നാലിന് വൈകിട്ട് 4.30ന് വിളംബരജാഥയും അഞ്ചിന് അഞ്ചുമണിക്ക് നാടകപ്രവര്‍ത്തക കൂട്ടായ്മയും സംഘടിപ്പിക്കും. എല്ലാ ദിവസവും കലാ-കായിക രംഗത്തെ പ്രമുഖരെ ആദരിക്കും.
    ജനകീയപങ്കാളിത്തത്തോടെ നടത്തുന്ന നാടകോത്സവത്തില്‍ മികച്ച ജനപ്രിയ നാടകം ഗാലപ് പോളിലൂടെ തിരഞ്ഞെടുക്കും. നാടകോത്സവത്തിന്റെ പ്രചാരണ ഭാഗമായി നാടകവണ്ടി പ്രയാണം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ.രാജശേഖരന്‍ അധ്യക്ഷതവഹിച്ചു.
    ഫോട്ടോ ;അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..