home
Total Visiters: 
സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം വിളംബരം ചെയ്തു
5 years ago ..

    കാലിക്കടവ്: നവംബര്‍ 5 മുതല്‍ 9 വരെ കാലിക്കടവ് മിനി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവ ഭാഗമായി വിളംബര ജാഥ നടത്തി. തുടര്‍ന്ന് നടന്ന തിരനോട്ടം നാടകകൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് മോഡരേട്ടരായിരുന്നു. എം കെ രാജശേഖരന്‍, കൊടക്കാട് രാഘവന്‍, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 5 ന് വൈകുന്നേരം 6 മണിക്ക് ചലച്ചിത്രതാരങ്ങളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ആര്‍ സുബ്ബലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‍ തൃശൂര്‍ സദ്‌ഗമയയുടെ നാടകം കുഴിമടിയന്‍ അരങ്ങേറും. 6 ന് കായം കുളം അമ്മു കമ്യൂണിക്കേഷന്റെ ആട്ടക്കളം, 7 ന് ചിറഴിന്‍ കീഴ് അനുഗ്രഹയുടെ കുഞ്ഞുവാവയുടെ അമ്മയ്ക്ക് 14 വയസ്സ്, 8 ന് തിരുവനന്തപുരം സോപാനത്തിന്റെ അരപ്പട്ട കെട്ടിയ നഗരത്തില്‍, 9 ന് കൊല്ലം അയനം തീയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന മഴ കാറ്റിനോട് പറഞ്ഞത് എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും. എല്ലാദിവസവും ഏഴുമണിക്ക് നാടകം ആരംഭിക്കും. പ്രവേശനം സൌജന്യമായിരിക്കും.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..